Year End 2017: Major incidents occured in Kerala in 2017
കേരളം ഇതുവരെ കാണാത്തതും കേള്‍ക്കാത്തതും ആയ ഒരുപാട് സംഭവങ്ങള്‍ 2017 ല്‍ ഉണ്ടായി. പ്രമുഖ നടിയെ ഓടുന്ന കാറില്‍ ക്രൂരമായി പീഡിപ്പിച്ചതും ഓഖി ചുഴലിക്കാറ്റും എല്ലാം ഇതില്‍ പെടും.രാഷ്ട്രീയമായി ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി സരിത എസ് നായരെ പീഡിപ്പിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.ലക്ഷ്മി നായരുടെ ലോ അക്കാദമി വിവാദത്തിലായിരുന്നു 2017 പിറന്നത്. എന്നാല്‍ അതില്‍ എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോഴും വായുവില്‍ നില്‍ക്കുകയാണ്. പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയുടെ ആത്മഹത്യ. സ്വാശ്രയ മേഖലയിലെ ചൂഷണങ്ങളും ക്രൂരതകളും അതിക്രമങ്ങളും വെളിച്ചത്ത് കൊണ്ടുവന്നത് ജിഷ്ണു പ്രണോയുടെ ആത്മഹത്യ ആയിരുന്നു.2017 ഫെബ്രുവരി 17 ന് രാത്രിയില്‍ ആണ് പ്രമുഖ നടി ആക്രമിക്കപ്പെടുന്നത്.